Pages

Monday 27 May 2013

KOTTARATHIL SHANKUNNY:THE AUTHOR OF AITHEEHYA MAALA

ഐതീഹ്യമാല, കഥകളുടേയും, സവര്‍ണ്ണമേധാവികളുടെ കപട സ്തുതിഗീതങ്ങളുടെയും ആകെ തുകയാണ്. അതിന്റെ കര്‍ത്താവായ ശ്രീമാന്‍ കൊട്ടാരത്തില്‍ ശങ്കുണ്ണി മഹത്തായ പാരമ്പര്യംപേറുന്നഅരയ ജനവിഭാഗത്തെ കരുതിക്കൂട്ടി അവഹേളിക്കുകയും ചെയ്തിരിക്കുന്നു, തന്റെ രചനയിലൂടെ.“ചെങ്ങന്നൂര്‍ഭഗവതി” എന്ന അദ്ധ്യായം തന്നെ അതിനു ഉദാഹരണം.
    കലിംഗ(ഒറീസ)യില്‍ നിന്നും ബുദ്ധമതപ്രചരണാര്‍ത്ഥം തെക്കേ ഇന്ത്യയിലേക്ക്‌ചേക്കേറിയ കല്ച്ചുരി,കളഭ്ര രാജാക്കന്മാരുടെ(സൂര്യവംശം) പിന്മുറക്കാരായ കോളി എന്ന മത്സ്യകുലത്തിലാണ് സിദ്ധാര്‍ത്ഥന്‍ എന്ന ബുദ്ധന്‍ ജനിച്ചത്‌. മാതാവ് മഹാമായയും,അദ്ദേഹത്തിന്റെ ഭാര്യ യശോധരയും അതെ വംശജരാണ്‌. അവിടങ്ങളിലെ നാട്ടുരാജ്യങ്ങള്‍ മുഴുവന്‍ കീഴടക്കി തെക്കോട്ട്‌ നീങ്ങിയ ഈ ജനവിഭാഗം തമിഴ്നാട്ടിലെ രാമേശ്വരത്ത് സ്ഥിരതാമസമാക്കുകയും,അവിടങ്ങളിലെ ബ്രാഹ്മണരുമായി വിവാഹ ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. (കേരളത്തിലെ അരയര്‍,തങ്ങള്‍ “അരയ ബ്രാഹ്മണര്‍ ” എന്ന് പറഞ്ഞുവരുന്നതിന്റെ പൊരുള്‍ ഇതാണ്). ബുദ്ധമതംവളരെ ഔന്ന്യത്തിലെത്തിയിരുന്നു അക്കാലത്ത്. ശ്രീ ബുദ്ധനെ “അരയര്‍”എന്നാണു സംഘകാല തമിഴ് കൃതികളില്‍ അഭിസംബോധന ചെയ്തിരുന്നത്. ഒരു ബുദ്ധ സംഘം “ആര്യ” എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.ബുദ്ധമതസ്ഥര്‍ പരസ്പരം ബഹുമാനപുരസ്സരം അഭിസംബോധന ചെയ്തിരുന്നത് “അരയര്‍///.////, ആര്യര്‍/, അരയ, ആര്യഎന്നീ പേരുകളില്‍ ആണ്.
ബുദ്ധ സംഘം= ആര്യ സംഘം.
ബുദ്ധകാലഘട്ടം=ആര്യകാലഘട്ടം.=സംഘകാലം.
സംഘ കാല ഘട്ടത്തിലെ ചേരന്‍ ചെങ്കുട്ടുവന്‍ ഈ വംശത്തിലെ രാജാവായിരുന്നു.അതിനാലാണു അദ്ദേഹം അരയ സ്ത്രീയായ കണ്ണകിയുടെ ഓര്‍മ്മക്കായി ചെങ്ങന്നൂരില്‍ ക്ഷേത്രം പണികഴിപ്പിച്ചതും,കണ്ണകിയുടെകഥ(ചിലപ്പതികാരം) രചിക്കാന്‍ തന്റെ ഇളയ സഹോദരനായ ഇളങ്കോഅടികളോട് കല്പിച്ചതും. ചോള ദേശത്തെകാവേരിപട്ടണത്തിലെ  അരയക്ഷത്രിയകുലത്തിലെ മാ ചാത്തുവാന്റെ മകളായിരുന്നു അതിസുന്ദരിയായകണ്ണകി.
ബുദ്ധ  മതവുമായി അകലം പാലിച്ചിരുന്ന മറ്റു ദ്രാവിഡബ്രാഹ്മണര്‍ ബുദ്ധമതത്തിന്റെ വളര്‍ച്ചയില്‍ അസഹിഷ്ണുത പ്രകടിപ്പിക്കുകയും,അവര്‍ ആ സംസ്കാരത്തിനെ നശിപ്പിക്കാന്‍ പ്രയത്നിക്കുകയും ചെയ്തു. യഥാര്‍ത്ഥത്തില്‍ ഈ ദ്രാവിഡ ബ്രാഹ്മണരാണ്‌ ആര്യന്മാര്‍ പുറത്തുനിന്നും വന്നവരാണെന്ന് ഘോഷിച്ചത്.ബുദ്ധന് വളരെയേറെ കയ്പ്പേറിയ അനുഭവങ്ങള്‍ ഈ വിഭാഗത്തില്‍ നിന്നുമുണ്ടായി എന്നത് മറ്റൊരു യാഥാര്‍ത്ഥ്യം.ആര്യന്മാര്‍ ഭാരതത്തില്‍ തന്നെയുള്ളവര്‍ ആയിരുന്നെന്നു ഇപ്പോള്‍ വിദേശികള്‍ പോലും അംഗീകരിച്ചു തുടങ്ങിയിരിക്കുന്നു. ആര്യന്‍ അധിനിവേശം കേവലം കെട്ടുകഥയായിരുന്നെന്നു അവര്‍പറയുന്നു. കാലക്രമേണ ബുദ്ധമതസ്ഥരായ  ജനവിഭാഗം വൈഷ്ണവരായി തീരുകയും ബുദ്ധമതം ക്ഷയിക്കുകയുമുണ്ടായി. ബുദ്ധന്‍ മഹാവിഷ്ണുവിന്റെ അവതാരമാണെന്ന് ശ്രീ ശങ്കരാചാര്യര്‍ ബുദ്ധിപൂര്‍വ്വം പ്രഖ്യാപിക്കുകയും,അരയര്‍ ബുദ്ധവിഹാരങ്ങളില്‍ വിഷ്ണുവിന്റെ കീര്‍ത്തനങ്ങള്‍ ആലപിക്കുകയും ക്രമേണ ബുദ്ധനെ മറന്നു വൈഷ്ണവരായി തീരുകയും ചെയ്തു എന്നതാണ് പരമാര്‍ത്ഥം.
ചെങ്ങന്നൂര്‍ ക്ഷേത്രത്തിന്റെ പണി പൂര്‍ത്തിയായ A.D.205-മുതല്‍ അവിടെ “തിരു ചെങ്ങന്നൂര്‍ മഹാ ശിവരാത്രിയും, പരിശം വൈപ്പും” ഇന്നും മുടങ്ങാതെ നടത്തിവരുന്ന ജനവിഭാഗമാണ്‌ അരയര്‍..  ഈ വിവരങ്ങള്‍ ഒന്നും തന്നെ ഐതീഹ്യമാലയുടെ കര്‍ത്താവായ കൊട്ടാരത്തില്‍ ശങ്കുണ്ണിക്ക് അറിയില്ലായിരുന്നു എന്നതാണ് ഐതീഹ്യമാല രചനയുടെ ദയനീയമായ മറുവശം. ഇത്രയും മഹത്തായ പാരമ്പര്യമുള്ള ഒരു വംശത്തെകരിതേച്ചു കാണിക്കാന്‍ കൊട്ടാരത്തില്‍ ശങ്കുണ്ണി ബോധപൂര്‍വം സൃഷ്ടിച്ചതാണ് പുസ്തകത്തിലെ പ്രസ്തുതഭാഗം. അതിനാലാണ് ഈ പുസ്തകം എവിടെയുണ്ടെങ്കിലും അരയര്‍ തെരെഞ്ഞു പിടിച്ചു കത്തിക്കുന്നത്.

  

No comments:

Post a Comment