Pages

Friday 12 April 2013

CHATHURVARNNYAM IN KERALA.


ചാതുര്‍വര്‍ണ്യം.
ബ്രാഹ്മണരുടെ സൃഷ്ടിയായ  ജാതി വ്യവസ്ഥ ഭാരതത്തില്‍ ഏറ്റവും നീചമായ അവസ്ഥയില്‍ നടപ്പിലാക്കിയത് കേരളത്തിലാണ്. പുരാതന ബ്രാഹ്മണ സങ്കല്‍പ്പ പ്രകാരം, തൊഴിലിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളെ നാല് വര്‍ണ്ണങ്ങളായി തിരിച്ചു. വേദപഠനം, പൂജാ വിധികള്‍ തുടങ്ങിയവ ബ്രാഹ്മണര്‍ക്കും, അവരുടെ നിര്‍ദ്ദേശം അനുസരിച്ച് നാടിന്റെ സുരക്ഷയും, ഭരണവും ക്ഷത്രിയര്‍ക്കും, കൃഷിയും കച്ചവടവും വൈശ്യര്‍ക്കും ഇവരുടെ എല്ലാവരുടെയും ദാസവൃത്തിക്ക് ശൂദ്രരും നിയോഗിക്കപ്പെട്ടു. ഈ നാല് വര്‍ണ്ണങ്ങളിലും പെട്ടവര്‍ സവര്‍ണ്ണരായും, ഇതില്‍പെടാത്തവര്‍ അവര്‍ണ്ണരായും വ്യഖാനിക്കപ്പെട്ടു.
ദക്ഷിണ ഭാരതത്തില്‍ ബ്രാഹ്മണരുടെ അധിനിവേശത്തിനെതിരെ പോരാട്ടങ്ങളും, യുദ്ധങ്ങളും ധാരാളം അരങ്ങേറിയിട്ടുണ്ട്. പുരാതന ക്ഷത്രിയ വിഭാഗമായ പാണ്ട്യ-ചോള രാജാക്കന്മാരായിരുന്നു, അതില്‍ പ്രമുഖര്‍. മുദിരാജ, മുത്തുരാജ, രായ, രാച, രായര്‍, മുത്തരച, അരശു, മുത്തരശ, ഭരതര്‍, പരതര്‍, പരതവര്‍,  തുടങ്ങിയ പേരുകളില്‍ അറിയപ്പെട്ടിരുന്ന ഈ രാജാക്കന്മാരുടെ അനുയായികള്‍ ഇന്ന് ഹിന്ദു മത അനുയായികള്‍ ആണെങ്കിലും, അക്കാലത്ത് ജൈന-ബുദ്ധ മതങ്ങളുടെ അനുയായികള്‍ ആയിരുന്നു. ബ്രാഹ്മണ മേധാവിത്വത്തിനെതിരെ പോരാടാന്‍ അവര്‍ ആ മതങ്ങളെ സ്വീകരിച്ചതുമാവാം. ബ്രാഹ്മണരെയും, അവരുടെ ഭാഷയായ സംസ്കൃതത്തിനെയും, ഈ രാജാക്കന്മാര്‍ നിരാകരിച്ചിരുന്നു. മാത്രമല്ല, തമിഴ് ഭാഷയ്ക്ക്‌ വളരെ പ്രാധാന്യവും കല്പിച്ചിരുന്നു. കൊട്ടാരം കവികള്‍ തമിഴ് ഭാഷയിലാണ് അവരുടെ കൃതികള്‍ രചിച്ചിരുന്നത്.  “ചിലപ്പതികാരം, മണിമേഖല, പതിറ്റുപ്പത്, പുറനാനൂറ്, അകനാനൂറ്, തുടങ്ങിയവ ഉദാഹരണം.
ചോളന്മാരും, പാണ്ട്യന്മാരും കേരളത്തെ ആക്രമിക്കാനുണ്ടായ കാരണവും കേരളത്തിലെ ബ്രാഹ്മണ മേധാവിത്വത്തിനെതിരെയുള്ള അവരുടെ പ്രതിഷേധത്തില്‍ നിന്നുണ്ടായതാണ്.
ബ്രാഹ്മണര്‍ ചാതുര്‍വര്‍ണ്യ വ്യവസ്ഥയെ ഒരു  കവചമായി ഉപയോഗിച്ചുകൊണ്ടു അവരുടെ മേധാവിത്വം ഊട്ടിയുറപ്പിച്ചു. ദാസവൃത്തി ചെയ്യാന്‍ വിധിക്കപ്പെട്ട ഒരു വലിയസംഘബലംഉള്ളജനവിഭാഗത്തെചാതുര്‍വര്‍ണ്യത്തിലുള്‍പ്പെടുത്തിയപ്പോള്‍ ആ വിഭാഗം ബ്രാഹ്മണര്‍ക്ക് വേണ്ടി തല്ലാനും,കൊല്ലാനും തയ്യാറായി. യഥാര്‍ത്ഥത്തില്‍ ബ്രാഹ്മണരെക്കാള്‍ കൂടുതലായി അവര്‍ണ്ണരെ പീഡിപ്പിച്ചത് ഈ ജനവിഭാഗമാണ്‌. ആ പീഡനം പിന്നെ, അവരില്‍ മാത്രമായി ഒതുങ്ങിയില്ല എന്നത് പില്‍ക്കാല ചരിത്രം.
ആ കാലഘട്ടത്തിലാണ് ചോളദേശത്തെ മുത്തരയ രാജാക്കന്മാരുടെ വംശജരായ അരയ വംശജര്‍ പാണ്ഡ്യദേശമായ മധുരയില്‍ കലാപമുണ്ടാക്കുകയും, തുടര്‍ന്ന് ചേര രാജ്യമായ കേരളത്തിലെ ചെങ്ങന്നൂരില്‍ താമസമാക്കുന്നതും. സ്വാഭാവികമായും, ബ്രാഹ്മണാധിപത്യമുള്ള കേരളത്തില്‍ ഈ ജനതയെ സവര്‍ണ്ണര്‍ആയി ഗണിക്കാന്‍ അന്നത്തെ സമൂഹം, പ്രത്യേകിച്ച് ചോളന്മാരും,പാണ്ട്യന്മാരും കേരളത്തെ കൂടെകൂടെ ആക്രമിച്ചു കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ തയ്യാറാവുകയില്ല. അതിനാല്‍ അരയവംശജര്‍ ചാതുര്‍വര്‍ണ്യ വ്യവസ്ഥയില്‍ ഉള്‍പ്പെട്ടില്ല. ചെങ്കുട്ടുവ രാജാവ് കേരളത്തിലെ ചാതുര്‍വര്‍ണ്യ വ്യവസ്ഥയില്‍ ഉള്‍പ്പെട്ട രാജാവായിരുന്നില്ല. അതിനാലാണ് അദ്ദേഹം, അരയ സ്ത്രീയായ കണ്ണകിയുടെ ഓര്‍മ്മക്കായി ചെങ്ങന്നൂരില്‍ ക്ഷേത്രം പണികഴിപ്പിച്ചതും, തന്റെ ഇളയ സഹോദരനായ ഇളങ്കോവടികളെ കണ്ണകിയുടെ ദാരുണ ദുരന്തകഥ തമിഴ് ഭാഷയില്‍ രചിക്കാന്‍ നിയോഗിച്ചതും.
ചെങ്ങന്നൂര്‍  ക്ഷേത്രത്തില്‍  , കേരളത്തിലെ, പ്രത്യേകിച്ച് കരുനാഗപ്പള്ളിയിലെ അരയ വംശജര്‍ A.D 205 മുതല്‍ വര്‍ഷം തോറും മുടങ്ങാതെ നടത്തിവരുന്ന “തിരു ചെങ്ങന്നൂര്‍ മഹാ ശിവരാത്രിയും ,പരിശം വയ്പ്പും” ഈ ചരിത്രത്തിന്റെ ഇപ്പോഴും ജീവിച്ചിരിക്കുന്ന തെളിവാണ്.
കേരളത്തിലെ സവര്‍ണ്ണ വിഭാഗത്തില്‍ ഉള്‍പ്പെട്ടില്ല എന്നതുകൊണ്ട് അരയ വംശജര്‍ അവര്‍ണ്ണ വിഭാഗം ആകുന്നില്ല. കാരണം, അവര്‍ണ്ണ വിഭാഗത്തിന് ആരാധനാ സ്വാതന്ത്യംഉണ്ടായിരുന്നില്ല. 1936 –ക്ഷേത്ര പ്രവേശന വിളംബരം അവര്‍ണ്ണവിഭാഗത്തിന് ആരാധനാ സ്വാതന്ത്ര്യം അനുവദിച്ചു കൊടുത്തു. എന്നാല്‍ കേരളത്തിലെ അരയന്മാര്‍ പുരാതന കാലം മുതല്‍ക്കേ ഹിന്ദു ആരാധനാ പാരമ്പര്യം തുടര്‍ന്ന് വരുന്നവരാണ്. സ്വന്തമായി മഹാക്ഷേത്രങ്ങളും, മറ്റു മഹാ ക്ഷേത്രങ്ങളില്‍ പാരമ്പര്യമായ അവകാശങ്ങളും അനുഭവിച്ചുകൊണ്ടിരിക്കുന്നവരുമാണ്. എന്തിനധികം പറയുന്നു ഇന്ന് ലോക ഹിന്ദുക്കള്‍ ആരാധിക്കുന്ന ശ്രീപാര്‍വ്വതീദേവിയും, കണ്ണകീ ദേവിയും ,ലോകത്തിലെ സര്‍വ്വ മതങ്ങളും ആരാധിക്കുന്ന ശ്രീ മാതാ അമൃതാനന്ദ മയീ ദേവിയും അരയ സ്ത്രീകളാണ്. ഇത്രയും പാരമ്പര്യമുള്ള കേരളത്തിലെ അരയ വംശജര്‍ക്ക് “സവര്‍ണ്ണ വിഭാഗം” എന്ന പട്ടം ആവശ്യമില്ല.   സവര്‍ണ്ണ വിഭാഗം എന്നത് കേവലം മനുഷ്യരെ മാത്രം ഉദ്ദേശിച്ചിട്ടുള്ളതാണ്. എന്നാല്‍ അരയ വംശം അര മനുഷ്യനും,അര ഈശ്വരനും ഒന്നിച്ചു ചേര്‍ന്ന അര ഈശനാണ്.അതായത് അരശന്‍ എന്ന രാജകുലം.

No comments:

Post a Comment